പോലീസ് വായ്പാ സഹകരണ സംഘം ഭരണസമിതിയെ തിരഞ്ഞെടുത്തു

 

മൂവാറ്റുപുഴ: എറണാകുളം ജില്ലാ പോലീസ് വായ്പാ സഹകരണ സംഘത്തിന്റെ 2022 – 2027 വർഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. ഇ.കെ.അനിൽകുമാർ, പി.ജി.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് അധികാരത്തിൽ വന്നത്.ഈ മാസം 28 ന് പുതിയ ഭാരവാഹികൾ ചുമതലയേൽക്കുമെന്ന് ഡി.പി.സി.സി.എസ് പ്രസിഡന്റ് ഇ.കെ.അനിൽകുമാർ അറിയിച്ചു.

കഴിഞ്ഞ 5 വർഷക്കാലം മികച്ച പ്രവർത്തനങ്ങളാണ് പോലീസ് സംഘം കാഴ്ച വച്ചത്. ഡിജിറ്റൽ ബാങ്കിംഗ് നടപ്പാക്കാനും നീതി മെഡിക്കൽസിൻ്റെ പ്രവർത്തനം വ്യാപിപ്പിക്കാനും ഇ. ഡി.പി.സി.സി.എസിന് സാധിച്ചു. കേരള സർക്കാരിൻ്റെ മികച്ച രണ്ടാമത്തെ എംപ്ലോയീസ് സഹകരണ സംഘത്തിനുള്ള അവാർഡ് ഇ. ഡി.പി.സി.സി.എസ് കരസ്ഥാക്കി.

Back to top button
error: Content is protected !!