ക്രൈംനാട്ടിന്‍പുറം ലൈവ്മഞ്ഞളളൂര്‍

രണ്ടുപേരെ ആക്രമിച്ചു വാഴക്കുളം നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാൾ പോലീസ് പിടിയിൽ

 

മഞ്ഞള്ളൂർ : രണ്ടുപേരെ ആക്രമിച്ചു വാഴക്കുളം നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാൾ പോലീസിന്റെ പിടിയിലായി .ആയവന സ്വദേശി വാണിയത്ത് പുത്തൻപുരയ്ക്കൽ അരുൺ (മൂത്താപ്പ-38) ആണ് പോലീസിന്റെ പിടിയിലായത്.പൈനാപ്പിൾ വെട്ടാൻ ഉപയോഗിക്കുന്ന കത്തി വച്ച് ഇയാൾ രണ്ടുപേരെ ഇയാൾ വെട്ടി പരിക്കേൽപ്പിക്കാൻ ശ്രമിക്കുകയായിരുന്നു .വയറിലും,കൈക്കും വെട്ടേറ്റ കാവന സ്വദേശിയായ വെട്ടിക്കനാക്കുടിയിൽ വി.വി.നിഖിലിനെ മൂവാറ്റുപുഴയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.നിഖിലിനെ വെട്ടിയ ശേഷം ഇയാൾ തൊട്ടടുത്തുള്ള പൈനാപ്പിൾ വ്യാപാര കേന്ദ്രത്തിൽ എത്തി പൈനാപ്പിൾ വ്യാപാരിയായ ഷിജു എന്നയാളെയും വെട്ടാൻ ശ്രമിച്ചു. എന്നാൽ ഷിജുവിനെ നാലുപ്രാവശ്യം വെട്ടാൻ ശ്രമിച്ചെങ്കിലും ഷിജു കസേരയെടുത്ത് തടഞ്ഞ് രക്ഷപെടുകയായിരുന്നു. ഇതിനുശേഷം അരുൺ ഓടി രക്ഷപെട്ടു.ഇന്നലെ ഉച്ചകഴിഞ്ഞു വാഴക്കുളം ടൗണിലെ ബാറിന് മുമ്പിലായിരുന്നു ആദ്യ സംഭവം. നിഖിലിന്റെ ബന്ധുവിന് അരുൺ പണം നൽകാനുണ്ടായിരുന്നു.ഇത് ചോദ്യം ചെയ്തതാണ് അക്രമത്തിൽ കലാശിച്ചതെന്ന് കരുതുന്നു.ആദ്യ സംഭവത്തിനു അരമണിക്കൂർ ശേഷമാണ് രണ്ടാമത്തേത് എന്നതാണ് വിവരം.മുൻപ് നിരവധി കേസുകളിൽ ജയിൽ വാസം അനുഭവിച്ചിട്ടുള്ളയാളാണ് അരുൺ. ഇയാളെ ചോദ്യം ചെയ്തതിന് ശേഷം കോടതിയിൽ ഹാജരാക്കും

Back to top button
error: Content is protected !!
Close