മൂവാറ്റുപുഴ

കുടുംബാംഗ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി കേസ്: വില്ലേജ് ഓഫീസറെ റിമാന്റ് ചെയ്തു

മൂവാറ്റുപുഴ : കുടുംബാംഗ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ വില്ലേജ് ഓഫീസറെ റിമാന്റ് ചെയ്തു. കൊന്നത്തടി വില്ലേജ് ഓഫീസര്‍ തിരുവനന്തപുരം പ്രാച്ചമ്പലം ശോഭന നിവാസില്‍ കെ.ആര്‍. പ്രമോദ് കുമാറിനെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിമാന്റ് ചെയ്തത്. വ്യാഴാഴ്ച അറസ്റ്റിലായ വില്ലേജ് ഓഫീസറെ ഇന്നലെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് മൂവാറ്റുപുഴ സബ് ജയിലിലേക്ക് അയച്ചു. കുടുബാംഗ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കി കാത്തിരുന്ന കാക്കാസിറ്റി സ്വദേശി നിസാറിന്റെ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. വായ്പ എടുക്കുന്നതിനായാണ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയത്. തുടക്കത്തില്‍ വില്ലേജ് ഓഫീസര്‍ അപേക്ഷ നിരസിക്കുകയായിരുന്നു. പിന്നീട് ഏജന്റ് മുഖേന വീണ്ടും സമീപിക്കുകയും ഇയാളുടെ നിര്‍ദ്ദേശാനുസരണം പണം നല്‍കാമെന്ന് അറിയിക്കുകയും ചെയ്തതോടെ വില്ലേജ് ഓഫീസര്‍ വഴങ്ങുകയായിരുന്നു. അപേക്ഷ നിരസിക്കുകയായിരുന്നു. പിന്നീട് ഏജന്റ് മുഖേന വീണ്ടും സമീപിക്കുകയും ഇയാളുടെ നിര്‍ദേശാനുസരണം പണം നല്‍കാമെന്ന് അറിയിക്കുകയും ചെയ്തതോടെ വില്ലേജ് ഓഫീസര്‍ വഴങ്ങുകയായിരുന്നു. 3000 രൂപയാണ് ഇങ്ങനെ ആവശ്യപ്പെട്ടത്. ഇതോടെ നിസാര്‍ വിജിലന്‍സിന് പരാതി നല്‍കി. ആദ്യ ഗഡുവെന്ന നിലയില്‍ 500 രൂപ നല്‍കുന്നത് വീഡിയോയില്‍ പകര്‍ത്തി. പിന്നീട് വിജിലന്‍സ് സംഘം നല്‍കിയ 2500 രൂപ ഓഫീസര്‍ കൈപ്പറ്റുന്നതിനിടെയാണ് ഉദ്യോഗസ്ഥ സംഘം അറസ്റ്റ് ചെയ്തത്.

 

Back to top button
error: Content is protected !!