കവിതയുടെ മണ്ണിലും നൂറ് മേനിയുമായൊരു കൃഷി ഉദ്യോഗസ്ഥ…. ലേഖയുടെ “വയലായിരുന്നു ഞാൻ ” പ്രകാശനം ചെയ്തു..

 

കോലഞ്ചേരി: പച്ചപ്പാർന്ന കൃഷിയും മനസ്സിനെ തൊട്ടുണർത്തുന്ന കവിതയും ഒരു പോലെ കൊണ്ടു നടക്കുകയാണ് ലേഖ രജ്ഞിത്ത്. മഴുവന്നൂ൪ സ്വദേശിയായ ഈ കവയിത്രി കോഴിക്കോട് കൊടുവള്ളിയിലെ കൃഷി അസിസ്ററന്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ച് വരികയാണ്.ലേഖ കാക്കനാട്ടിന്റെ “വയലായിരുന്നു ഞാ൯ “എന്ന കവിതാസമാഹാര൦ ഓൺലൈനായി ഡോ. ജോർജ് ഓണക്കൂ൪ പ്രകാശനം ചെയ്തു. കുരീപ്പുഴ ശ്രീകുമാർ, സുഗതകുമാരി ടീച്ചർ എന്നിവരുടെ അവതാരികയോടെ വൈവിദ്ധ്യമാ൪ന്ന 51 കവിതകൾ ഉൾപ്പെടുന്ന ഈ കവിതാസമാഹാരം ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണെന്ന് കാവ്യപരിചയ൦ നടത്തിയ ഡോ. ശ്രീകുമാർ അഭിപ്രായപ്പെട്ടു.മണ്ണിനേയു൦ പ്രകൃതിയേയും അറിയുന്ന എഴുത്തുകാരിയുടെ മികച്ച കവിതാസമാഹാരമാണിതെന്ന് പ്രമുഖസാഹിത്യകാരന്മാ൪ വിലയിരുത്തിയ ഈ കവിതാസമാഹാരത്തിന്റെ പ്രത്യേകത തികച്ചും കാവ്യാത്മകവും താളനിബിഡവും കവിതകളോടൊപ്പ൦ സമകാലിക പ്രസക്തമായ ഗദ്യകവിതകളു൦ ഉൾപ്പെടുന്നു എന്നതാണ്. മലയാളത്തിന്റെ തനതായ കാവ്യ പാരമ്പര്യ ശൈലി പിന്തുടരുന്ന രചനയിൽ മണ്ണിന്റേയു൦ ഞാറ്റുവേലയുടേയു൦ കാർഷിക സന്തോഷങ്ങളുടേയു൦ വലിയൊരു ആധാര ശ്രുതി നിഴലിക്കുന്നതായി പ്രമുഖ സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ വിലയിരുത്തി. ഡോ. ജെ. കെ. എസ്. വീട്ടൂ൪, പ്രശസ്ത ബാലസാഹിത്യ എഴുത്തുകാരൻ ഉണ്ണി അമ്മയമ്പല൦, വിനു ശ്രീലക൦, ബിന്നി സാഹിതി , ഡോ. പി. എസ്. ജോൺ,കോഴിക്കോട് കൃഷി ജോയിന്റ്ഡയറക്ട൪ ഉമ്മ൯തോമസ്, ബിനീഷ് പുല്യാട്ടേൽ, ഹീര നെട്ടൂ൪, അസോസിയേഷൻ ഓഫ് അഗ്രിക്കൾച്ച൪ ഓഫീസേഴ്സ് കേരളയുടെ ജനറൽ സെക്രട്ടറി ഷാജി ആർ, ഡോ പി സിന്ധു മോൾ, എ. സുരേന്ദ്രൻ, കടുത്തുരുത്തി വി. എസ്. സജേഷ്കുമാ൪, എ൦. പി. വർഗീസ്, സി. കെ. രഞ്ജിത് തുടങ്ങിയവർ കാവ്യ പരിചയം നടത്തി.വയൽ എന്ന സങ്കല്പ൦ തന്റെ ക൪മ്മവീഥിയുടെ നേ൪ക്കാഴ്ചയു൦ അതോടൊപ്പം സ്ത്രീത്വഭാവത്തിന്റെ പ്രതീകവും അടയാളപ്പെടുത്തുന്നതാണെന്ന് കവയിത്രി പറയുന്നു. പൂതൃക്ക പഞ്ചായത്ത് കൃഷി ഓഫീസറായി മികച്ച രീതിയിൽ സേവനമനുഷ്ഠിച്ച ലേഖ മാസങ്ങൾക്ക് മുമ്പാണ് പ്രമോഷനായി കോഴിക്കോട് കൊടുവള്ളിയിലെത്തിയത്.

Back to top button
error: Content is protected !!