ബജറ്റ് അവതരണത്തിനിടെ വാളകം സ്വദേശിനിയായ പത്താം ക്ലാസുകാരിയുടെ കവിത പരാമർശിച്ച് മന്ത്രി.

 

മൂവാറ്റുപുഴ: ബജറ്റ് അവതരണത്തിനിടെ പത്താംക്ലാസ് വിദ്യാർഥിനിയുടെ കവിത പരാമർശിച്ച് മന്ത്രി. മൂവാറ്റുപുഴ വാളകം മാർ സ്റ്റീഫൻസ്‌ ഹൈസ്കൂളിലെ വിദ്യാർത്ഥിനിയായ കുമാരി അഞ്ജന സന്തോഷ് എഴുതിയ ‘സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ‘ എന്ന കവിതയാണ് മന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പരാമർശിച്ചത്. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് അവരുടെ സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനു വേണ്ടി സ്കൂളിൽ നടന്ന അക്ഷരവൃക്ഷം എന്ന മത്സരത്തിന്റെ ഭാഗമായിട്ടാണ് അഞ്ജന കവിത എഴുതിയത്. മന്ത്രിയുടെ പരാമർശം കവിതയ്ക്ക് ലഭിച്ചതോടെ അഞ്ജന ശ്രദ്ധിക്കപ്പെടുകയായിരുന്നു. റാക്കാട് മാനംകുഴയ്ക്കൽ സന്തോഷിന്റെയും ജിനി സന്തോഷിനെയും മകളാണ് അഞ്ജന. സഹോദരി ചിഞ്ചുവിനെ പ്രേരണ കൊണ്ടാണ് അഞ്ജന സ്കൂളിലെ കവിതാ മത്സരത്തിൽ പങ്കെടുത്തത്. ആദ്യമായിട്ടാണ് അഞ്ജന കവിതയെഴുതുന്നത്. ആദ്യമായിട്ട് എഴുതിയ കവിത ഇന്ന് ചർച്ച ചെയ്യപ്പെട്ടതിൽ വളരെ സന്തോഷമുണ്ടെന്നും അഞ്ജന പറഞ്ഞു.

Back to top button
error: Content is protected !!