പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലെ ബോയിലർ പൊട്ടിത്തെറിച്ച് അപകടം; ഒരാൾ മരിച്ചു

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ അല്ലപ്ര കുറ്റിപ്പാടത്ത് പ്ലൈവുഡ് കമ്പനിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഒറീസ സ്വദേശി രതന്‍കുമാര്‍ ആണ് മരിച്ചത്. മുടിക്കല്‍ സ്വദേശിയായ ഹക്കീമിന്റെ ഉടമസ്ഥതയിലുള്ള പ്ലൈക്കോണ്‍ ലാമിനേറ്റ് എന്ന സ്ഥാപനത്തിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റ മൂന്ന് പേരും ഇതര സംസ്ഥാന തൊഴിലാളികള്‍ ആണ്. ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ 11ഓടെയാണ് അപകടം ഉണ്ടായത്. പ്ലൈവുഡ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ ബോയിലര്‍ പൊട്ടി തെറിക്കുകയായിരുന്നു. ബോയിലർ പ്രവർത്തിപ്പിച്ചു കൊണ്ടിരുന്ന കെട്ടിടം ഭാഗിമായി തകർന്നു.

Back to top button
error: Content is protected !!