പേഴയ്ക്കാപ്പിള്ളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു….

മൂവാറ്റുപുഴ:എംസി റോഡിൽ പേഴയ്ക്കാപ്പിള്ളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.പീരുമേട് പാമ്പനാർ വലിയവിളയിൽ മനോഹരന്റെ മകൻ അനന്ദു വി.എം (24)ആണ് മരിച്ചത്.ഇന്ന് (19-07-2021)രാത്രി 9:30ഓടെ പേഴക്കാപ്പിള്ളി സബൈൻ ആശുപത്രിക്ക് സമീപമായിരുന്നു അപകടമുണ്ടായത്.അങ്കമാലിയിലേക്ക് പോവുകയായിരുന്ന അനന്ദു സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് എതിരെ വന്ന കാർ ഇടിക്കുകയായിരുന്നുവെന്നും,തുടർന്ന് കാർ സമീപത്തെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയാണ് നിന്നതെന്നും നാട്ടുകാർ പറഞ്ഞു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ സമീപത്തെ സബൈൻ ആശുപത്രിയിലേത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .അങ്കമാലിയിൽ കേബിൾ ടിവിയിലെ ജീവനക്കാരനായ അനന്തു വീട്ടിൽ നിന്നും തിരികെ ജോലി സ്ഥലത്തേക്ക് മടങ്ങവേയായിരുന്നു അപകടം.

 

Back to top button
error: Content is protected !!