വീട്ടുകാര്‍ ഉപേക്ഷിച്ച വയോധികന് തുണയായി പേഴയ്ക്കാപ്പിള്ളി തണല്‍ പാലിയേറ്റിവ് ഹോം കെയര്‍ പ്രവര്‍ത്തകര്‍

മൂവാറ്റുപുഴ: വീട്ടുകാര്‍ ഉപേക്ഷിച്ച വയോധികന് തുണയായി പേഴയ്ക്കാപ്പിള്ളി തണല്‍ പാലിയേറ്റിവ് ഹോം കെയര്‍ പ്രവര്‍ത്തകര്‍. ഇലാഹിയ ആര്‍ട്‌സ് കോളേജിന് സമീപം താമസിക്കുന്ന മുകളേല്‍ ആന്റണിക്കാണ് തണല്‍ പ്രവര്‍ത്തകര്‍ തുണയായെത്തിയത്. ഭാര്യയും മക്കളും ഉപേക്ഷിച്ച് അവശ നിലയില്‍ വീട്ടില്‍ ഒറ്റക്ക് കഴിയുകയായിരുന്നു ആന്റണി. സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തണല്‍ പ്രവര്‍ത്തകര്‍ എത്തി ആന്റണിയെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കി ആന്റണിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വാര്‍ഡ് മെമ്പര്‍, തണല്‍ വളണ്ടിയര്‍മാരായ നാസര്‍ ഹമീദ്, അന്‍വര്‍ ടി.യു, നിയാസ് തോപ്പില്‍, സ്‌നേഹ സ്പര്‍ശം കൂട്ടായ്മ പ്രവര്‍ത്തകന്‍ അന്‍വര്‍ ഷാഹുല്‍,നഴ്‌സ് ബിന്ദു എന്നിവര്‍ ചേര്‍ന്നാണ് ആന്റണിയെ ആശുപത്രിയിലെത്തിച്ചത്.