എറണാകുളം ജില്ലാ പോലീസ് വായ്പാ സഹകരണസംഘത്തിന്റെ സ്‌കൂള്‍ മാര്‍ക്കറ്റ് മൂവാറ്റുപുഴയില്‍ പ്രവര്‍ത്തനമാരംഭിച്ചു

മൂവാറ്റുപുഴ: എറണാകുളം ജില്ലാ പോലീസ് വായ്പാ സഹകരണസംഘത്തിന്റെ സ്‌കൂള്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു. മൂവാറ്റുപുഴ അരമനപ്പടിയിലുള്ള ബ്രാഞ്ച് കെട്ടിടത്തില്‍ നവീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച സ്‌കൂള്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ബി.കെ നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് പി.ജി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മൂവാറ്റുപുഴ സബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണുരാജ് ആദ്യ വില്‍പന നടത്തി. സ്‌കൂള്‍ മാര്‍ക്കറ്റില്‍ നിന്നും വിവിധ പഠനോപകരണങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ പൊതുജനങ്ങള്‍ക്കും ലഭ്യമാണ്. 30 മുതല്‍ 40 ശതമാനം വരെ വിലക്കുറവിലാണ് പൊതുജനങ്ങള്‍ക്ക് സ്‌കൂള്‍ മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വില്‍പ്പന നടത്തുന്നത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സ്‌കൂള്‍ മാര്‍ക്കറ്റ് മൂവാറ്റുപുഴയില്‍ പ്രവര്‍ത്തിക്കുന്നത്. ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് സ്‌കൂള്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പാഠപുസ്തകവും, യൂണിഫോമുകളും, ഒഴികെയുള്ള ബാഗ്, കുട, ബുക്ക്, പേന, പെന്‍സില്‍ തുടങ്ങിയവയെല്ലാം മാര്‍ക്കറ്റില്‍ ഒരുക്കിയിട്ടുണ്ട്. പോലീസ് സംഘടന ഭാരവാഹികളായ എം.എം അജിത് കുമാര്‍, പി.എ ഷിയാസ്, എം.എം ഉബൈസ്, കെ.പി പ്രവീണ്‍, സൂരജ് പി.സി എന്നിവര്‍ പങ്കെടുത്തു.

 

 

Back to top button
error: Content is protected !!