എറണാകുളം ജില്ല നേഴ്‌സസ് വാരാഘോഷം 2024 മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ചു

മൂവാറ്റുപുഴ: എറണാകുളം ജില്ല നേഴ്സസ് വാരാഘോഷം 2024ലിന്റെ ജില്ലാതല ഉദ്ഘാടനം മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ചു. ൂവാറ്റുപുഴ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന എറണാകുളം ജില്ലാതല നേഴ്സസ് വാരാഘോത്തിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എം അബ്ദുല്‍സലാം നിര്‍വഹിച്ചു. ആധുനിക നഴ്സിംഗിന്റെ ഉപജ്ഞാതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12നാണ് ലോകമെമ്പാടും നേഴ്സസ് ദിനമായി ആഘോഷിക്കുന്നത്. എറണാകുളം ജില്ല നേഴ്സസ് വാരാആഘോഷത്തിന്റെ ഭാഗമായി മെയ് 6 മുതല്‍ 12 വരെ വിവിധ പരിപാടികളാണ് ജില്ലയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. മഡെപ്യൂട്ടി ഡിഎംഒ ഡോ. ആശ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ട്രെയിന്‍ഡ് നഴ്സസ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് രേണു സൂസന്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സൂപ്രണ്ട് ഡോ. അനിത ബാബു, രാജമ്മ പി.കെ, ബിന്ദു കെ കുമാര്‍, സ്മിത ബക്കാര്‍, ബിനു സ്‌ക്കറിയ, ഉണ്ണി ജോസ്, ജിമ്മി വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉദ്ഘാടനത്തെ തുടര്‍ന്ന് സെമിനാറുകള്‍, കലാ-സാഹിത്യ-കായിക മത്സരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിച്ചു. ജില്ല നേഴ്സസ് വാരാഘോഷത്തിന്റെ സമാപന സമ്മേളനം മെയ് 12ന് എറണാകുളം ടൗണ്‍ഹാളില്‍ നടത്തപ്പെടും.

Back to top button
error: Content is protected !!