പെരുമ്പാവൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി

പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ശിലാസ്ഥാപനം നിര്‍വഹിച്ചു. പെരുമ്പാവൂര്‍ നഗരസഭ ചെയര്‍മാന്‍ ബിജു ജോണ്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. നിലവില്‍ കോടതി, പോലിസ് സ്റ്റേഷന്‍ ജംഗ്ഷനില്‍ വില്ലേജ് ഓഫീസായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് സമീപം 1500 ചതുരശ്രയടി ചുറ്റളവിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. സ്മാര്‍ട്ട് ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ കെട്ടിടത്തില്‍ സജ്ജീകരിക്കും. കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കുമ്പോള്‍ പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ അഞ്ചാമത്തെ വില്ലേജ് ഓഫീസാണ് സ്മാര്‍ട്ട് ആകുന്നത്. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ റവന്യു വകുപ്പ് അനുവദിച്ച 44 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. വില്ലേജ് ഓഫീസറുടെ മുറി, ഹാള്‍, സന്ദര്‍ശകര്‍ക്കുള്ള മുറി, റെക്കോര്‍ഡുകള്‍ സൂക്ഷിക്കുന്ന മുറി, ശുചിമുറികള്‍ എന്നി വിശാലമായ സൗകര്യങ്ങള്‍ അടങ്ങുന്ന കെട്ടിടമാണ് ഒരുക്കുന്നത്. നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന വില്ലേജ് ഓഫീസ് ഇടുങ്ങിയതും കാലപഴക്കം മൂലം മോശമായതുമായ അവസ്ഥയിലാണ്. പൊതു ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യത്തിനായി വില്ലേജ് ഓഫീസ് ഇ ഓഫീസ് ആക്കി മാറ്റുന്നതിനുള്ള നടപടികളും ആരംഭിച്ചു. ഇതിന് ആവശ്യമായ തുക എംഎല്‍എ പ്രത്യേക വികസന ഫണ്ടില്‍ നിന്നും അനുവദിക്കും. മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും ഇത്തരത്തില്‍ ഇ ഓഫീസ് ആക്കി നവീകരിക്കും. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍ മുഖ്യാതിഥി ആയി. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി അജയകുമാര്‍, മുന്‍ ചെയര്‍മാന്‍ ടി.എം സക്കീര്‍ ഹുസൈന്‍, ട്രാവന്‍കൂര്‍ സിമന്റ്‌സ് ചെയര്‍മാന്‍ ബാബു ജോസഫ്, വൈസ് ചെയര്‍ പേഴ്‌സണ്‍ ബീവി അബൂബക്കര്‍, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹന്‍, ബ്ലോക്ക് മെമ്പര്‍ അംബിക മുരളീധരന്‍, കൗണ്‍സിലര്‍മാരായ രാമകൃഷ്ണന്‍, അഭിലാഷ് പുതിയേടത്ത്, ഷീബ ബേബി, ഷെമീന ഷാനവാസ്, അനിതാ പ്രകാശ്, മിനി ജോഷി, സിന്ധു, മെമ്പര്‍മാരായ ബിജി പ്രകാശ്, കുന്നത്തുനാട് തഹസില്‍ദാര്‍ വിനോദ് രാജ്, പെരുമ്പാവൂര്‍ വില്ലേജ് ഓഫീസര്‍ സ്മിത എം.എസ്, പൊതുമരാമത്ത് വകുപ്പ് ബില്‍ഡിംഗ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എ എ അലിയാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രധിനിധികളായ അഡ്വ. പ്രേംചന്ദ്, പി കെ മുഹമ്മദ്കുഞ്ഞു,ജോര്‍ജ് കിഴക്കുമശ്ശേരി, ജെയ്‌സണ്‍ ജോസഫ്, പോള്‍ വര്‍ഗീസ്, അബ്ദുള്‍ കരിം, അഷറഫ്, കരുണാകരന്‍, വര്‍ഗീസ് മൂലന്‍, ദിനേശ്, റഹിം വല്ലം, റെജിമോന്‍, ജോയ് ജോസഫ്, കെ.പി ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!