പെരുമ്പാവൂരില്‍ എം.ഡി.എം.എ.യും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ എം.ഡി.എം.എ.യും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. തണ്ടേക്കാട് എം.എച്ച് കവലയില്‍ കിഴക്കന്‍ നിഷാദ് (25) നെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്ന് 5 ഗ്രാം ഹാഷിഷ് ഓയില്‍, 230 മില്ലിഗ്രാം എം.ഡി.എം.എ എന്നിവയാണ് കണ്ടെടുത്തത്. ലഹരിക്കെതിരെയുള്ള യോദ്ധാവ് ഓപ്പറേഷന്റെ ഭാഗമായ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ടാക്‌സി ഡ്രൈവറായ ഇയാള്‍ അതിന്റെ മറവിലാണ് വില്‍പന നടത്തിയിരുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമാണ് വില്‍പ്പന. നിഷാദിന്റെ പേരില്‍ വണ്ടന്‍മേട്, അമ്പലമേട് സ്റ്റേഷനുകളില്‍ മയക്കുമരുന്ന് കേസുകളുണ്ട്. അന്വേഷണ സംഘത്തില്‍ എ.എസ്.പി അനൂജ് പലിവാല്‍, ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്ത്, എസ്.ഐ മാരായ ജോസ്സി.എം.ജോണ്‍സന്‍, ഗ്രീഷ്മ ചന്ദ്രന്‍, എ.എസ്.ഐ എം.കെ.അബ്ദുള്‍ സത്താര്‍, എസ്.സി.പി.ഒ പി.എ.അബ്ദുള്‍ മനാഫ്, സി.പി.ഒ മാരായ റ്റി.എസ്.അനീഷ്, എ.കെ ബേസില്‍ എന്നിവരാണ്ഉണ്ടായിരുന്നത്

 

Back to top button
error: Content is protected !!