ക്രൈംചരമം

പെരുമ്പാവൂരിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി….

മൂവാറ്റുപുഴ:-പെരുമ്പാവൂർ ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാല് പേരെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാറപ്പുറത്ത്കുടി വീട്ടിൽ ബിജു (45) ഭാര്യ അമ്പിളി (40) ഇവരുടെ രണ്ട് മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ചിട്ടിനടത്തിപ്പിനെ തുടർന്നുണ്ടായ കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് വ്യക്തമാക്കി. മക്കൾ രണ്ട് പേരും ഹാളിലും, ബിജുവും ഭാര്യയും കിടപ്പ് മുറിയിലുമാണ് മരിച്ച നിലയിൽ കണ്ടത്. പണം ഇന്ന് തിരികെ കൊടുക്കാമെന്നാണ് പലരോടും പറഞ്ഞിരുന്നതെന്നാണ് വിവരം.പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Back to top button
error: Content is protected !!
Close