പെരുമ്പാവൂർ ചേലാമറ്റത്ത് തടി ലോറിക്ക് പിന്നിലേക്ക് ബൈക്ക് ഇടിച്ച് കയറി യുവാവ് തൽക്ഷണം മരിച്ചു

കാലടി : എം.സി റോഡിൽ പെരുമ്പാവൂർ ചേലാമറ്റത്ത് പാർക്ക് ചെയ്തിരുന്ന തടി ലോറിയുടെ പിന്നിലേക്ക് ബൈക്ക് ഇടിച്ച്കയറി ബൈക്ക് യാത്രക്കാരനായ യുവാവ് തൽക്ഷണം മരിച്ചു.അയ്മുറി കാവുംപുറം ചൗക്കപറമ്പിൽ സുധാകരന്റെ മകൻ നിധീഷ് (24 )ആണ് മരിച്ചത്.അങ്കമാലിയിലുള്ള ട്രാവൽ ഏജൻസിയിൽ ജോലി നോക്കുന്ന നിധീഷ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ഇന്നലെ രാത്രി 10.30 യോടെയായിരുന്നു അപകടം.സംസ്കാരം പോസ്റ്റ്മോർട്ടത്തിനുശേഷം നടക്കും.മാതാവ് ഉഷ.സഹോദരി നിഷ

Back to top button
error: Content is protected !!