പെരുമ്പാവൂർ :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു.

 

 

പെരുമ്പാവൂർ :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് കോട്ടയം അകലക്കുന്നം, തുരുത്തിപ്പള്ളികാവ് ഭാഗത്ത്, മേളകുന്നേൽ വീട്ടിൽ ശ്രീജിത്ത് രാജ് (20), എന്നയാളെയാണ് ആണ് പോലീസ് അറസ്റ്റ് ചെയ്തത് . പെൺകുട്ടിയെ ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട ശേഷം വീട്ടിൽ വന്ന് പീഡിപ്പിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പെരുമ്പാവൂർ ഡി വൈ എസ് പി എൻ ആർ ജയരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടന്നുവരികയാണ്

Back to top button
error: Content is protected !!