ആരക്കുഴ

പെരുമ്പല്ലൂര്‍ മൈത്രി റസിഡന്റ്‌സ് അസോസിയേഷന്റെയും പെരുമ്പല്ലൂര്‍ പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.

 

മൂവാറ്റുപുഴ: പെരുമ്പല്ലൂര്‍ മൈത്രി റസിഡന്റ്‌സ് അസോസിയേഷന്റെയും പെരുമ്പല്ലൂര്‍ പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ ത്രിതല പഞ്ചായത്ത് സാരഥികളായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹനന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു പൊതൂര്‍, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബെസ്റ്റില്‍ ചേറ്റൂര്‍, ആരക്കുഴ പഞ്ചായത്ത് 13-ാം വാര്‍ഡ് മെമ്പര്‍ ലസിത മോഹനന്‍ എന്നിവര്‍ക്ക് ലൈബ്രറി ഹാളില്‍ വച്ച് സമുചിതമായ സ്വീകരണം നല്‍കി. യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോസ് വടക്കേല്‍ അദ്ധ്യക്ഷനായി. സെക്രട്ടറി ജോയ് കൊടക്കത്താനം സ്വാഗതം ആശംസിച്ചു. നാടിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ഒരു നിവേദനം പ്രതിപാദിച്ചുകൊണ്ടുള്ള ഒരു നിവേദനം ജനപ്രതിനിധികള്‍ക്ക് സമര്‍പ്പിച്ചു. വിശിഷ്ടവ്യക്തികളുടെ മറുപടി പ്രസംഗങ്ങള്‍ക്കുശേഷം, കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. എം.എം. മോഹനന്‍ മാരിയിലിന്റെ കൃതജ്ഞത പ്രകാശനത്തോടുകൂടി യോഗം അവസാനിച്ചു.

Back to top button
error: Content is protected !!
Close