പെരുമ്പാവൂരിൽ തർക്കത്തിനിടെയുണ്ടായ വെടിവെപ്പിൽ ഒരാൾക്ക് ഗുരുതരമായ പരിക്കേറ്റു

 

കീഴില്ലം:പെരുമ്പാവൂരിൽ ഇന്നലെ രാത്രിയിൽ ഗുണ്ടകൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾക്ക് വെടിയേറ്റു. തണ്ടേക്കാട് ശ്രാമ്പിക്കൽ വീട്ടിൽ ആദിൽ (25)നാണ് ഗുരുതരമായി പരിക്കേറ്റത്.
തണ്ടേക്കാട് സ്വദേശി നിസാർ ആണ് വെടിവച്ചത്.
പാറമട, പ്ലൈവുഡ് തുടങ്ങിയ ബിസിനസ്സുകൾ നടത്തുന്ന ഇവർ തമ്മിൽ ബിസിസ്സിനെ പറ്റി വാക്കു തർക്കം ഉണ്ടാകുകയും ഇതേതുടർന്ന് അടിപിടിയിൽ കലാശിക്കുകയും ചെയ്തുവെന്നാണ് നിഗമനം .പിന്നീട് നിസാർ തോക്കെടുത്ത് വെടി വയ്ക്കുകയും ആദിലിന് നെഞ്ചിൽ വെടിയേൽക്കുകയും ചെയ്തു. ലിവറിന് സാരമായി പരിക്കേറ്റ ആദിൽ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ചികിൽസയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Back to top button
error: Content is protected !!