പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും.

മൂവാറ്റുപുഴ: തട്ടുപറമ്പ് അക്ഷര പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും നല്‍കി. പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം അണ്ടര്‍ 19 ഇന്ത്യന്‍ താരം മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു ജനപ്രതിനിധികള്‍ക്ക് സ്വീകരണ സമ്മേളനം എല്‍ദോ എബ്രഹാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ടി.ടി. ബിജു അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി വി. എച്ച്. ഷെഫീഖ് സ്വാഗതം പറഞ്ഞു. പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യു വര്‍ക്കി സമ്മാനദാനം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റിയാസ് ഖാന്‍, റീന സജി, ഒ.കെ. മുഹമ്മദ്, പഞ്ചായത്തംഗങ്ങളായ എം.സി. വിനയന്‍, വി.ഇ. നാസര്‍, ബിജി പ്രഭാകരന്‍, തട്ടുപറമ്പ് ജുമാമസ്ജിദ് ഇമാം മുഹമ്മദ് മുസ്തഫ, പി.എ. മുഹമ്മദ്, റംല കബീര്‍, സി.കെ. സിദ്ദീഖ്, ആസിഫ് വി.ബി. എന്നിവര്‍ സംസാരിച്ചു. അണ്ടര്‍ 19 ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫിക്കും സ്വീകരണം നല്‍കി.

 

ചിത്രം-തട്ടുപറമ്പ് അക്ഷര പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ നടന്ന ജനപ്രതിനിധികള്‍ക്ക് സ്വീകരണ സമ്മേളനം എല്‍ദോ എബ്രഹാം എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു…

Back to top button
error: Content is protected !!