പായിപ്ര പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ സാമൂഹികവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു.

 

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ സാമൂഹികവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു. പഞ്ചായത്തിലെ പത്തൊമ്പതാം വാർഡ് തൃക്കളത്തൂർ പള്ളിത്താഴം, പുന്നോപടി- പാറ്റായി കോളനികളിലെ റോഡുകളിൽ
കുറച്ചു ദിവസങ്ങളായി സാമൂഹികവിരുദ്ധരുടെ ശല്യം ഉണ്ട്. പഞ്ചായത്തിന് പുറത്ത് നിന്നും വരുന്നവരാണ് റോഡരികിലും അടുത്തുള്ള റബർ തോട്ടങ്ങളിലും ഇരുന്ന് മദ്യപിക്കുകയും, മറ്റു ലഹരി വസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യുന്നത്. ഇവരുടെ സാന്നിധ്യം നാട്ടുകാർക്ക് വലിയ ശല്യമായി മാറിയിരിക്കുകയാണ്. ഇന്നലെ സമീപത്തുള്ള റബ്ബർ തോട്ടത്തിൽ ഇരുന്ന് ലഹരി ഉപയോഗിച്ച ശേഷം ഇവരിൽ ഒരുസംഘം മൂന്നിടത്ത് തീയിട്ടു. കൃത്യസമയത്ത് നാട്ടുകർ കണ്ടതിനാൽ വലിയ അപകടം ഒഴിവായി. പ്രദേശവാസികളുടെ പരാതിയിന്മേൽ പോലീസെത്തി കേസെടുത്തിട്ടുണ്ട്. സമീപപ്രദേശത്തുള്ള സെക്യൂരിറ്റി ക്യാമറ ദൃശ്യങ്ങൾ പോലീസിന് കൈമാറി.

Back to top button
error: Content is protected !!