പായിപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാ മൈതീന്‍ രാജിവെച്ചു

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാ മൈതീന്‍ രാജിവെച്ചു. കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലെ ധാരണ പ്രകാരമാണ് നിസ വ്യാഴാഴ്ച രാവിലെ പഞ്ചായത്ത് സെക്രട്ടറിക്ക് രാജി സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തില്‍ ഐ ഗ്രൂപ്പിനുള്ള വൈസ് പ്രസിഡന്റ് സ്ഥാനം ആദ്യ 2 വര്‍ഷം നിസ മൈതീനും, തുടര്‍ന്നുള്ള 3 വര്‍ഷം ഐഗ്രൂപ്പിലെ തന്നെ 16-ാം വാര്‍ഡ് മെമ്പര്‍ ഷോബി അനിലിനുമെന്ന ധാരണയിലായിരുന്നു ഭരണം. ഈ ധാരണ പ്രകാരമാണ് 9-ാം വാര്‍ഡ് മെമ്പര്‍ നിസ രാജി സമര്‍പ്പിച്ചത്. ഇലക്ഷന്‍ കമ്മീഷന് രാജി അയച്ചിട്ടുണ്ടെന്നും, കമ്മീഷന്‍ പുറപ്പെടുവിക്കുന്ന തിയതിയില്‍ ഷോബി അനില്‍ പുതിയ വൈസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുമെന്നും നിസ മൈതീന്‍ പറഞ്ഞു. 13 അംഗങ്ങളുള്ള ഭരണസിതിയില്‍ കോണ്‍ഗ്രസ്സിന് 9 സീറ്റും മുസ്ലീം ലീഗിന് 3 സീറ്റുമാണുള്ളത്.

Back to top button
error: Content is protected !!