പേഴയ്ക്കാപ്പിള്ളിയില്‍ മാങ്ങ പറിക്കുന്നതിനിടയില്‍ വൈദുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

പേഴയ്ക്കാപ്പിള്ളി: മാങ്ങ പറിക്കുന്നതിനിടയില്‍ 110കെവി വൈദ്യുതി കമ്പിയില്‍ നിന്ന് വൈദുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. പേഴയ്ക്കാപ്പിള്ളി മൂലയില്‍
അനസ് എം.എ(39)ആണ് വൈദുതാഘാതമേറ്റ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെ പേഴയ്ക്കാപ്പിള്ളി കബറിങ്കല്‍ മസ്ജിദിന് സമീപമുള്ള പുരയിടത്തിലെ മാവില്‍ നിന്ന് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടയില്‍ 110കെവി വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. പരിക്കേറ്റ അനസിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാളെ ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. സംസ്‌കാരം പേഴയ്ക്കാപ്പിള്ളി സെട്രറല്‍ ജുമാ മസ്ജിദില്‍. ലോറി ഡ്രൈവറാണ് മരിച്ച അനസ്. ഭാര്യ: ഫാത്തിമ, മക്കള്‍: സബിത്ത്, സഫ്ന.

Back to top button
error: Content is protected !!