കോവിഡ് രോഗികളുടെ കുടുംബത്തിന് നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റ് നൽകാൻ പായിപ്ര പഞ്ചായത്ത്.

 

മുവാറ്റുപുഴ:കോവിഡ് രോഗികളുടെ കുടുംബത്തിന് നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റ് നൽകുവാൻ പായിപ്ര പഞ്ചായത്ത്.ഇന്ന് (23/4/2021) ന് ചേർന്ന പായിപ്ര പഞ്ചായത്ത് കമ്മറ്റിയിലാണ് പൊതുജനപങ്കാളിത്തത്തോട് കൂടി 1000 രൂപ വില വരുന്ന നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്യുവാൻ തീരുമാനമെടുത്തത്.
അരി – 5 കിലോ,ഉപ്പ്‌ – 1 കിലോ,പഞ്ചസാര – 2 കിലോ,ചായപ്പൊടി – അരക്കിലോ,
നാരങ്ങ – 500 g,അവൽ – 1 Kg,ശർക്കര _ 500 g
വെളിച്ചെണ്ണ – 1 Kg
മല്ലി പ്പൊടി – 100 g
മുളക് പൊടി – 200 g
മഞ്ഞപ്പൊടി – 100 g
റവ – 1 Kg,സവാള – 1 Kg
വെളുത്തുള്ളി – 250 g
സാനിറ്റൈസർ -1,സോപ്പ് – 2
മാസ്ക് – 5 എന്നീവയടങ്ങുന്ന കിറ്റാണ് വിതരണം ചെയ്യുന്നത്.ഈ സാഹചര്യത്തിൽ കിറ്റ് സ്പോൺസർ ചെയ്യുവാൻ താൽപര്യമുള്ളവർ മുകളിൽ പറഞ്ഞ സാധനങ്ങൾ ഉൾപ്പെടുത്തിയ
കിറ്റോ, 1000 രൂപയോ നൽകുന്നതിനു മെമ്പർമാരുമായി ബന്ധപ്പെടെണ്ടതാണ്എന്ന് പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി അറിയിച്ചു.

Back to top button
error: Content is protected !!