ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി സമാധാന വൃക്ഷ തൈകൾ നടലും സ്കൂൾ ശുചീകരണവും നടത്തി പായിപ്ര ഗവ.യുപി സ്കൂൾ .

 

മൂവാറ്റുപുഴ : ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി പായിപ്ര ഗവ.യുപി സ്കൂളിൽ ഗാന്ധി അനുസ്മരണവും ഗാന്ധി സമാധാന വൃക്ഷ തൈകൾ നടലും സ്കൂൾ ശുചീകരണവും നടന്നു. നൻമ മരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന ഗാന്ധി സമാധാന വൃക്ഷ തൈകൾ സ്കൂൾ വളപ്പിൽ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്ന പരിപാടിക്കും ഗാന്ധി ജയന്തി ദിനത്തിൽ തുടക്കമായി. വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ വൃക്ഷ തൈകൾ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ സക്കീർ ഹുസൈൻ ഗാന്ധി ജയന്തി സന്ദേശം നൽകി. പി ടി എ വൈസ് പ്രസിഡന്റ് നസീമ സുനിൽ അധ്യക്ഷത വഹിച്ചു. എച്ച് എം ഇൻ ചാർജ് കെ എം നൗഫൽ , പി ടി എ അംഗം പി എം നവാസ് ,എൽദോസ് മാത്യു, സി എ രാജേഷ് എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ സ്കൂൾ ശുചീകരണവും നടന്നു.

ചിത്രം : ഗാന്ധി ജയന്തി ദിനത്തിൽ പായിപ്ര ഗവ.യുപി സ്കൂളിൽ ഗാന്ധി സമാധാന വൃക്ഷ തൈ നടൽ വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ നിർവ്വഹിക്കുന്നു .പിഎച്ച് സക്കീർ ഹുസൈൻ, നസീമ സുനിൽ ,നൗഫൽ കെ എം , നവാസ് പി എം രാജേഷ് സി എ എന്നിവർ സമീപം.

Back to top button
error: Content is protected !!