പായിപ്ര ഗവ യു.പി സ്‌കൂള്‍ നേച്ചര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ദ്വിദിന പ്രകൃതി സഹവാസ ക്യാമ്പിന് മൂന്നാറില്‍ തുടക്കം

പായിപ്ര: പായിപ്ര ഗവ യു.പി സ്‌കൂള്‍ നേച്ചര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ദ്വിദിന പ്രകൃതി സഹവാസ ക്യാമ്പിന് മൂന്നാറില്‍ തുടക്കമായി. കുട്ടികളില്‍ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിനും മണ്ണിനെയും കാടിനെയും തൊട്ടറിഞ്ഞ് പഠിക്കുന്നതിനുമായാണ് വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമ്പ് സംഘടിപ്പിച്ചത്. കേരള വനം വകുപ്പിന്റെ സംഘാടനത്തിലാണ് ക്യാമ്പ് ഒരുക്കിയത്. മൂന്നാര്‍ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സജീവ്കുമാര്‍ യു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടിഎ ഷാജി ക്യാമ്പ് സന്ദേശം നല്‍കി. മൂന്നാറിന്റെ ജൈവ സമ്പത്തിനെ കുറിച്ചും , പശ്ചിമഘട്ടത്തിന്റെ പ്രാധാന്യത്തെ കുറിച്ചും വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് അജീഷ് എഎസ് ക്ലാസെടുത്തു. മൂന്നാറിലെ രാജമല സന്ദര്‍ശനത്തിനിടെ ആന , വരയാട്, കുരങ്ങുകള്‍, മാന്‍ ഉള്‍പ്പെടെ കണ്ടത് കുട്ടികള്‍ക്ക് കൗതുകമായി. കുട്ടികള്‍ക്കായി ട്രക്കിങ്, വന നിരീക്ഷണം,വീഡിയോ പ്രദര്‍ശനം,കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് വിഎ റഹീമ ബീവി, നൗഫല്‍ കെഎം , അജിത രാജ്, നിസാമോള്‍ കെഎ, ദിവ്യ ശ്രീകാന്ത്, പിടിഎ അംഗങ്ങളായ മൊയ്തീന്‍ സികെ , മുഹമ്മദ് പി എം എന്നിവര്‍പ്രസംഗിച്ചു.

Back to top button
error: Content is protected !!