കാറിടിച്ച് വഴിയാത്രക്കാരിക്ക് പരിക്ക്

വണ്ണപ്പുറം : പള്ളിയിലേയ്ക്കു പോയ സ്ത്രിയെ കാര്‍ ഇടിച്ചു . ശനിയാഴ്ച രാവിലെ 7.15-നാണ് അപകടം. വണ്ണപ്പുറം ചേലച്ചുവട് റോഡില്‍ മുണ്ടന്‍മുടിയില്‍ വച്ചായിരുന്നു അപകടം. പുത്തന്‍ പുരയ്ക്കല്‍ കുട്ടിയമ്മ( 55) ക്കാണ് പരിക്കു പറ്റിയത്. ഇവരെ തൊടുപുഴ യില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധുരയ്ക്ക് പോയി തിരികെ വന്ന തൃപ്പൂണിത്തുറ സ്വദേശികളുടെ കാറാണ് അപകടത്തില്‍പ്പെട്ടത്.

Back to top button
error: Content is protected !!