പരസ്യമായി മദ്യപിക്കുന്നത് ചോദ്യം ചെയ്തയാളെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

 

 

 

പായിപ്ര :പരസ്യമായി മദ്യപിക്കുന്നത് ചോദ്യം ചെയ്തയാളെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ . മലപ്പുറം വഴിക്കടവ് നരോക്കാവ് ഭാഗത്ത് കടമാൻതടം വീട്ടിൽ (ഇപ്പോൾ പിണ്ടിമന ചെങ്കര ഭാഗത്ത് വാടകയ്ക്ക് താമസം) സഞ്ജു. കെ.മത്തായി (26) യെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പിണ്ടിമന സ്വദേശി വിപിൻ ജോണി നെയാണ് ആക്രമിച്ചത്. കഴിഞ്ഞ 15 ന് രാത്രി 9 മണിയോടെയാണ് സംഭവം. വീടിനു സമീപമുളള റോഡിൽ വച്ച് സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. മൊബൈൽ ഫോണും സംഘം നശിപ്പിച്ചു. രണ്ടു മാസം മുമ്പാണ് വിപിൻ ജോൺ വീട്ടിലേക്ക് പോകുന്ന വഴിയിൽ പ്രതികൾ മദ്യപിക്കുന്നത് കണ്ടത്. ഇതിനെ ചൊല്ലി വാക്കു തർക്കവും അടിപിടിയും ഉണ്ടായിരുന്നു. ഈ വൈരാഗ്യത്തെ തുടർന്നാണ് സംഘം ആക്രമിച്ചത്. ഇൻസ്പെക്ടർ ബേസിൽ തോമസ് എസ് . ഐ മാഹിൻ സലിം സി.പി. ഒ മാരായ ഷിയാസ്, രഞ്ജിത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളളത്. മറ്റു പ്രതികൾക്കായി അന്വഷണം ഊർജിതമാക്കി.

Back to top button
error: Content is protected !!