പാങ്കോട് ആശ്രമം കവലയിൽ പരിസരവാസികളുടെ എതിർപ്പിനെ അവഗണിച്ചു കമ്പനിയുടെ നിർമാണ പ്രവർത്തനം നടക്കുന്നതായി പരാതി.

കോലഞ്ചേരി: പാങ്കോട് ആശ്രമം കവലയിൽ പരിസരവാസികളുടെ എതിർപ്പിനെ അവഗണിച്ചു കമ്പനിയുടെ നിർമാണ പ്രവർത്തനം നടക്കുന്നതായി പരാതി. ഐക്കാരനാട് പഞ്ചായത്തിലെ ഒമ്പതാം വാർഡിലാണ് എതിർപ്പിനെ മറികടന്ന് സ്വകാര്യ കമ്പനിയുടെ നിർമാണ പ്രവർത്തനം നടക്കുന്നത്. ഇതിനെതിരെ പരിസരവാസികളും നാട്ടുകാരുടേയും പരാതിയെ തുടർന്ന് നിർമ്മാണം ഒരു ഘട്ടത്തിൽ നിറുത്തിവച്ചിരുന്നു.എന്നാൽ പണികൾ വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്.നിരവധി കുഴൽകിണറുകളും, ഭീമൻ കെട്ടിടവും ആണ് ഇവിടെ നിർമിക്കാൻ ഉദ്ദേശിക്കുന്നത്. രൂക്ഷമായ കുടിവെള്ള ക്ഷാമം പ്രദേശത്ത് നില്ക്കുമ്പോൾ കുഴൽ കിണറുകൾ കുത്തിയുള്ള കമ്പനി ലോബിയുടെ പ്രവൃത്തി ഇവിടുത്തെ പരിസ്ഥിതിയെ ദുർബലപ്പെടുത്തും. ഇത് പരിസരവാസികളുടേയും നാട്ടുകാരുടേയും വ്യാപക പ്രധിഷേധത്തിനും വഴിവെച്ചിട്ടുണ്ട്.

Back to top button
error: Content is protected !!