പള്ളിച്ചിറങ്ങര പബ്ലിക് ലൈബ്രറി നാടിന് സമർപ്പിച്ചു.

മൂവാറ്റുപുഴ: പള്ളിച്ചിറങ്ങര പബ്ലിക് ലൈബ്രറിയുടെ ഉദ്ഘാടനം എൽദോഎബ്രാഹാം എം.എൽ.എ നിർവ്വഹിച്ചു. ചടങ്ങിൽ ചിത്രകാരൻ കെ.കെ. കുമാരൻ വരച്ച തകഴിയുടെ ചിത്രവും, 9-ാംക്ലാസ് വിദ്യാർത്ഥിനിയും ചിത്രകാരിയുമായ ദിയ നൗഫൽ വരച്ച ബഷീർ ചിത്രവും എം.എൽ.എ ഏറ്റുവാങ്ങി .

ലൈബ്രറി പ്രസിഡന്റ് എം.എ. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. സീനത്ത് മീരാൻ സ്വാഗതം പറഞ്ഞു. എം.എം. ആലീസാഹിബ് സ്മാരക ഹാളിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ.ഏലിയാസും, പഠന മുറിയുടെ ഉദ്ഘാടനം പായിപ്ര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്. റഷീദും, റീഡിംഗ് റൂമിന്റെ ഉദാഘാടനം വാർഡ് മെമ്പർ മറിയം ബീവിയും, ലെെഫ് മെമ്പർഷിപ്പ് വിതരണോദ്ഘാടനം ലൈബ്രറി കൗൺസിൽ ജില്ല ജോയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രനും നിർവ്വഹിച്ചു. ലൈബ്രറി കൗൺസിലിൽ അഫിലിയേഷനുള്ള ലൈബ്രറി നിയമാവലിയും അപേക്ഷയും താലൂക്ക് ലൈബ്രറി കൗൺയിൽ സെക്രട്ടറി സി.കെ. ഉണ്ണി ഏറ്രുവാങ്ങി. ലൈബ്രറി ജോയിന്റ് സെക്രട്ടറി ഇ.എ. നൗഫൽ നന്ദി പറഞ്ഞു.

ചിത്രം – പള്ളിച്ചിറങ്ങര പബ്ലിക് ലൈബ്രറിയുടെ ഉദ്ഘാടനം എൽദോ എബ്രഹാം എം എൽ എ നിർവ്വഹിക്കുന്നു

Back to top button
error: Content is protected !!