പള്ളിച്ചിറങ്ങര വാഹനാപകടം; രക്ഷാപ്രവർത്തകരെ ഡിവൈഎഫ്ഐ ആദരിച്ചു

 

മൂവാറ്റുപുഴ: പള്ളിച്ചിറങ്ങര വാഹനാപകടത്തിൽപ്പെട്ട കുടുംബത്തെ രക്ഷിക്കുന്നതിൽ വലിയ പങ്ക് വഹിച്ച ഫിറോസ് മുഹമ്മദിനെയും, രതീഷ് സി. എസ്. നെയും ഡി.വൈ.എഫ്.ഐ. പായിപ്ര മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഇവരുടെ സമയോചിതമായ ഇടപെടലാണ് 6 ജീവനുകൾ രക്ഷപെടുത്താൻ സഹായിച്ചത്.
ജില്ല സെക്രട്ടറിയേറ്റ് അംഗം അനീഷ് എം. മാത്യു ഉപഹാരം കൈമാറി. ബ്ലോക്ക്‌ ട്രെഷറർ റിയാസ് ഖാൻ, മേഖല പ്രസിഡന്റ്‌ അൻസൽ മുഹമ്മദ്‌, ട്രെഷറെർ അജിൻ അശോക്, ലാൽമുഹമ്മദ്‌ ഷിയാസ് മത്തുംകാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: Content is protected !!