പാലിയേറ്റിവ് കെയർ വാഹനങ്ങൾ കൈമാറി.

 

മൂവാറ്റുപുഴ: കോതമംഗലം നിയോജകമണ്ഡലത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പാലിയേറ്റിവ് കെയർ വാഹനങ്ങളുടെ താക്കോൽ ദാനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. നിർവ്വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുമാണ് പദ്ധതിക്കായി തുക അനുവദിച്ചത്. പായിപ്ര കുടുംബാരോഗ്യ കേന്ദ്രം, ആയവന പ്രാഥമിക ആരോഗ്യ കേന്ദ്രം, കോട്ടപ്പടി കുടുംബാരോഗ്യകേന്ദ്രം, നേര്യമംഗലം സാമൂഹിക ആരോഗ്യകേന്ദ്രം, പുന്നേക്കാട് പ്രാഥമിക ആരോഗ്യകേന്ദ്രം, കോതമംഗലം താലൂക്ക് ഹെഡ് കോർട്ടേഴ്സ് ആശുപത്രി എന്നിവിടങ്ങളിലേക്കുമായി 6 പാലിയേറ്റീവ് കെയർ വാഹനങ്ങളാണ് എം.പി. കൈമാറിയത്.
ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ കോവിഡ് പ്രതിരോധത്തിന് ഉപകരണങ്ങൾ വാങ്ങുന്നതിലേക്ക് അനുവദിച്ച ഒന്നര കോടി രൂപയിൽ ചിലവഴിക്കാൻ കഴിയാത്ത ബാക്കി തുക ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. ആരോഗ്യ മേഖലയിൽ പൊതു ജനപങ്കാളിത്തത്തോടെ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ഉദ്ഘാടനം നിർവഹിച്ച ശേഷം ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു. ജനപ്രതിനിധികളും ആരോഗ്യപ്രവത്തകരുമായി സംവദിക്കുമ്പോൾ വാഹനമില്ലാത്തത് ആരോഗ്യകേന്ദ്രങ്ങളിലെ നേഴ്സുമാർക്കും ജീവനക്കാർക്കും യഥാസമയം രോഗികളുടെ പക്കൽ എത്തി സേവനം നൽകാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ടെന്ന് ബോധ്യപ്പെടുകയും അതോടൊപ്പം മണ്ഡലത്തിലുടനീളം യാത്രചെയ്യുമ്പോൾ നിരവധി കിടപ്പ് രോഗികളുടെ കരളലിയിക്കുന്ന ദുരിതകാഴ്ചകൾ നേരിട്ട് കാണേണ്ടി വന്ന സാഹചര്യത്തിലാണ് പാലിയേറ്റിവ് കെയറിന് വാഹനം നൽകുവാൻ അടിയന്തിരമായി തീരുമാനിച്ചതെന്ന് എം.പി. പറഞ്ഞു. മൂവാറ്റുപുഴ ജനറൽ ആശുപത്രി പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ പായിപ്ര പഞ്ചായത്ത് പ്രസിഡൻറ് ആലിസ് കെ. എലിയാസ് സ്വാഗതം പറഞ്ഞു, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുഭാഷ് കടയ്ക്കോടൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. ജോണി നെല്ലൂർ, ബ്ലോക്ക് മെമ്പർ പായിപ്ര കൃഷ്ണൻ, സലിം ഹാജി, എം.ബി. ഇബ്രാഹിം, എം.സി. വിനയൻ, പി.എ. അനിൽ, സമീർ കോണിക്കൽ, റിയാസ് താമരപ്പിള്ളിൽ, എൽദോ ബാബു വട്ടക്കാവിൽ, കെ.പി. ജോയി എന്നിവർ സന്നിഹിതരായിരുന്നു.
കോതമംഗലം ഗാന്ധിസ്ക്വയറിൽ വച്ച് നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു അധ്യക്ഷയായി .റ്റി യു. കുരുവിള എക്സ്. എം. എൽ. എ., കെ. പി. ബാബു, എ. ജി. ജോർജ്, എബി എബ്രഹാം, ഷമീർ പനക്കൽ, എം. കെ. വേണു, ബെന്നി പോൾ, ബീന ബെന്നി, പ്രിൻസ് വർക്കി, ഷൈജന്റ് ചാക്കോ, പി. എ. ബാദുഷ, ഷിബു കുര്യാക്കോസ്, അനൂപ് ജോർജ്‌, അനൂപ് കാസ്സിം, പി. റ്റി. ഷിബി തുടങ്ങിയവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!