പല്ലാരിമംഗലം കേരളോത്സവം: ക്രിക്കറ്റ് മത്സരം നടത്തി

പല്ലാരിമംഗലം: പല്ലാരിമംഗലം പഞ്ചായത്ത് കേരളോത്സവത്തിന്റെ രണ്ടാം ദിവസത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തി. പരിക്കണ്ണി അന്തിനാട്ട് സ്‌പോര്‍ട്ട്‌സ് ഹബ്ബ് സ്റ്റേഡിയത്തില്‍ നടന്ന ക്രിക്കറ്റ് മത്സരങ്ങള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എ.എ രമണന്‍ അധ്യക്ഷനായി. യൂത്ത് കോര്‍ഡിനേറ്റര്‍ ഹക്കീം ഖാന്‍, മുന്‍ കോര്‍ഡിനേറ്റര്‍ സ്വലാഹ് കെ കാസിം, പഞ്ചായത്ത് ജീവനക്കാരായ ടി.ടി പ്രദീപ്, പി.എം ഹാഷിം എന്നിവര്‍ പ്രസംഗിച്ചു. ക്രിക്കറ്റ് മത്സരത്തില്‍ കൂറ്റംവേലി ഗ്ലോബ്സ്റ്റാര്‍ ഒന്നാം സ്ഥാനവും, ഗോണികൂപ്പ മാവുടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കൂറ്റംവേലി ഗ്ലോബ്സ്റ്റാറിന്റെ താരങ്ങളായ ബിനു സെബാസ്റ്റ്യന്‍ മാന്‍ ഓഫ് ദി സീരീസും, വി.വി വിഷ്ണു മാന്‍ ഓഫ്ദിമാച്ചുമായി.

 

Back to top button
error: Content is protected !!