പല്ലാരിമംഗലത്ത് നെല്‍കര്‍ഷകര്‍ക്കുള്ള നെല്‍വിത്തുകള്‍ വിതരണം നടത്തി

പല്ലാരിമംഗലം: പല്ലാരിമംഗലം പഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുണ്ടകന്‍ നെല്‍കൃഷിക്കുള്ള വിത്തുകള്‍ വിതരണം ചെയ്തു. പഞ്ചായത്തില്‍ നെല്‍കൃഷി ചെയ്യുന്ന മുഴുവന്‍ കര്‍ഷകര്‍ക്കും നെല്‍വിത്ത് സൗജന്യമായി വിതരണം നടത്തുന്നതിന് പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഉമ ഇനത്തില്‍പെട്ട നെല്‍വിത്താണ് വിതരണം ചെയ്യുന്നത്. വിതരണോദ്ഘാടനം പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് അംഗങ്ങളായ അബൂബക്കര്‍ മാങ്കുളം, എ എ രമണന്‍ എന്നിവര്‍ പ്രസംഗിച്ചു. കൃഷി ഓഫീസര്‍ ഇ എം മനോജ് സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എം എ ഷുക്കൂര്‍ കൃതജ്ഞതയും പറഞ്ഞു.