സമൂഹ ഇഫ്താര്‍ സംഗമം നടത്തി പല്ലാരിമംഗലം ഫോക്കസ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്

കവളങ്ങാട്: പല്ലാരിമംഗലം ഫോക്കസ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ സമൂഹ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ചടങ്ങില്‍ ഫോക്കസ് ക്ലബ് ശേഖരിച്ച ഭവന നിര്‍മ്മാണ സഹായനിധിയും കൈമാറി. ക്ലബ് പ്രസിഡന്റ് ഹാരിസ് മണലുംപാറ അധ്യക്ഷത വഹിച്ചു. ആന്റണി ജോണ്‍ എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാമോള്‍ ഇസ്മായില്‍, പല്ലാരിമംഗലം സെന്‍ട്രല്‍ മസ്ജിദ് ഇമാം സുബൈര്‍ ബാഖവി, ശിവക്ഷേത്രം പ്രസിഡന്റ് വി.എസ് ദാസ്, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ ക്ലബുകള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, യുവജന സാംസ്‌കാരിക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോക്കസ് ക്ലബ് സെക്രട്ടറി അജ്മല്‍ മുകളേല്‍ സ്വാഗതവും, ട്രഷറര്‍ റിയാസ് മംഗലത്ത് നന്ദിയും പറഞ്ഞു.

 

Back to top button
error: Content is protected !!