നഗരത്തിലെ വിവിധ മേഖലകളിലെ കുന്നുകളില്‍ മണ്ണ് ഖനനം വ്യാപകമായതായി പരാതി

മൂവാറ്റുപുഴ: നഗരത്തിലെ വിവിധ മേഖലകളിലെ കുന്നുകളില്‍ മണ്ണ് ഖനനം വ്യാപകമായതായി പരാതി. പായിപ്ര, ആവോലി പഞ്ചായത്തുകളിലാണ് കുന്നിടിച്ച് മണ്ണ് ഖനനവും പാടം നികത്തലും നടത്തുന്നത്. ആവോലി പഞ്ചായത്തില്‍ എച്ച്.എം കോളജിന് സമീപം ഒരേക്കറോളം വരുന്ന കുന്നിടിച്ചാണ് മണ്ണ് ഖനനം നടത്തുന്നത്. മണ്ണ് ഖനനവും പാടം നികത്തലും നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പീപ്പിള്‍ റവന്യു മന്ത്രിക്കും ജില്ല കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.പെരുമറ്റത്തും സമാനമായ വിധത്തില്‍ കുന്നിടിച്ച് മണ്ണു കടത്തുന്നത് പതിവാണ്. മണ്ണ് എടുക്കാനുള്ള ജിയോളജി വകുപ്പിന്റെ പാസ് ഉണ്ടെന്ന് അവകാശപ്പെട്ടാണ് മണ്ണ് ഖനനം നടത്തുന്നതെന്നും, എന്നാല്‍ പാസ് വ്യാജമായിരുന്നുവെന്നു പിന്നീട് വ്യക്തമായതായും നാട്ടുകാര്‍ പറഞ്ഞു.

 

Back to top button
error: Content is protected !!