ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണം: വൈഡബ്ല്യുസിഎ മൂവാറ്റുപുഴയുടെ പ്രദര്‍ശന – വിപണന മേളയ്ക്ക് തുടക്കം

മൂവാറ്റുപുഴ: വൈഡബ്ല്യുസിഎ മൂവാറ്റുപുഴയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം വിവിധ ഉത്പന്നങ്ങളുടെ പ്രദര്‍ശന – വിപണന മേളയ്ക്ക് തുടക്കം കുറിച്ചു. വൈഡബ്ല്യുസിഎ ഹാളില്‍ ശനിയാഴ്ച രാവിലെ 9മുതല്‍ രാത്രി 8വരെയാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.മൂവാറ്റുപുഴ നഗരസഭ ചെയര്‍മാന്‍ പി.പി എല്‍ദോസ് പ്രദര്‍ശന വിപണനമേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹോംമെയ്ഡ് ഭക്ഷ്യവസ്തുക്കള്‍, ഫാഷന്‍ തുണിത്തരങ്ങള്‍, ആഭരണങ്ങള്‍, ഗൃഹാലങ്കാര വസ്തുക്കള്‍, ബെഡ് ഷീറ്റുകള്‍, കട്ട്്‌വര്‍ക്ക് ഐറ്റംസ് എന്നിവയാണ് പ്രദര്‍ശനത്തിനും, വില്‍പനക്കുമായി എത്തിച്ചിരിക്കുന്നത്. വൈഡബ്ല്യുസിഎ സമ്മര്‍ സെയിലില്‍ സി.യു ജേക്കബ് ആദ്യ വില്‍പ്പന നടത്തി. വൈഡബ്ല്യുസിഎ പ്രസിഡന്റ് ഡോ. കുക്കൂ മത്തായി, സെക്രട്ടറിമാരായ മിനി സെബാസ്റ്റ്യന്‍, ഫിലോമിന ബേബി, എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!