പാലക്കുഴ പഞ്ചായത്തിന്റെ ഔദ്യോഗിക വാഹന അപകടത്തിൽ ദുരൂഹത : വകുപ്പുതല അന്വേഷണം വേണം.

കൂത്താട്ടുകുളം : പാലക്കുഴ പഞ്ചായത്തിന്റെ
ഔദ്യോഗിക വാഹനം കഴിഞ്ഞ ആഴ്ച അടിമാലി ഭാഗത്തുനിന്നും അമിതവേഗത്തിൽ വന്ന് നേരിമംഗലം പാലത്തിന് പ്രവേശിക്കുന്ന ഭാഗത്ത് വച്ച് ഉണ്ടായ അപകടത്തിൽ ദുരൂഹതകൾ ഏറെ. വാഹനത്തിന്റെ താൽക്കാലിക ഡ്രൈവറെ
ഒഴിവാക്കി പ്രസിഡൻറ് മറ്റു മൂന്നു പേരുടെയും യാത്രയുടെ ഉദ്ദേശം എന്തായിരുന്നു എന്നറിയാൻ ഇവിടുത്തെ പൊതുജനത്തിന് താല്പര്യമുണ്ട്. ഇതുമായി ബന്ധപ്പെട്ട മറ്റ് പഞ്ചായത്ത് അംഗങ്ങൾ വാഹനത്തിന്റെ ഔദ്യോഗിക കസ്റ്റോഡിയൻ  പഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചപ്പോൾ അദ്ദേഹത്തിന് യാത്രയെപ്പറ്റി യാതൊരു വിവരവും ഇല്ല എന്നാണ് മറുപടി നൽകിയത്.
ഈ പഞ്ചായത്ത് ഭരണസമിതി നിലവിൽ വന്ന ശേഷമാണ് ഔദ്യോഗികമായി വാഹനം വാങ്ങുന്നത്. എന്നാൽ വാഹനം അനാവിശ്യമായി ഉപയോഗിക്കുന്നു  എന്ന് മറ്റ് പഞ്ചായത്ത് അംഗങ്ങളും പൊതുജനങ്ങൾക്കും പരാതി നിലനിൽക്കെയാണ് ഈ അപകടം ഉണ്ടായിരിക്കുന്നത്. വാഹനത്തിൽ യാത്ര ചെയ്തിരുന്നവർ മദ്യപിച്ചിരുന്നതായും അമിതവേഗത്തിൽ വാഹനം വന്ന്
ഇടിച്ചതാണ് എന്ന് ദൃക്സാക്ഷികൾ
പറയുന്നു. അതുപോലെ അടിമാലി സ്റ്റേഷൻ അതിർത്തിയിൽ നടന്ന അപകടത്തിൽ മണിക്കൂറുകൾക്കകം ഊന്നുകൽ സ്റ്റേഷനിലേക്ക്
മാറ്റിയതിൽ ദുരൂഹതയുണ്ട്.ഈ അപകടം നടന്ന പശ്ചാത്തലത്തിൽ യാത്രയുടെയും അപകടത്തിന്റെയും നിജസ്ഥിതി അറിയുവാൻ വകുപ്പുതല അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെടുന്നു. പഞ്ചായത്ത് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് രേഖാമൂലം പരാതി നൽകിയതായി ഡിസിസി സെക്രട്ടറി ഉല്ലാസ് തോമസ് അറിയിച്ചു.
ചിത്രം:വാഹനം അപകടത്തിൽ പെട്ടപ്പോൾ .(file)
Back to top button
error: Content is protected !!