പായിപ്ര പഞ്ചായത്തിൽ അനധികൃത കെട്ടിട നിർമ്മാണത്തിനെതിരെ പരാതി നൽകിയിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് സെക്രട്ടറിയെ നാട്ടുകാർ ഉപരോധിച്ചു.

മൂവാറ്റുപുഴ :പായിപ്ര പഞ്ചായത്തിൽ അനധികൃത കെട്ടിട നിർമ്മാണത്തിനെതിരെ പരാതി നൽകിയിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് സെക്രട്ടറിയെ നാട്ടുകാർ ഉപരോധിച്ചു.ജനങ്ങളുടെ സഞ്ചാര മാർഗ്ഗം തടഞ്ഞാണ് അനധികൃത കെട്ടിട നിർമ്മാണം.പായിപ്ര പഞ്ചായത്തിലെ 18 ആം വാർഡിൽ

എം.സി റോഡിൽ നിന്ന് എസ്‌ വളവ് തേനാലിക്കുടി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് സ്വകാര്യ വ്യക്തി സഞ്ചാര മാർഗ്ഗം തടഞ്ഞ് വഴിയിലേക്ക് ഇറക്കി
കെട്ടിടം പണിയുന്നത്.

വർഷങ്ങളായി ജനങ്ങൾ ഉപയോഗിച്ച് വരുന്ന ഈ വഴിക്ക് ആദ്യം നാല് അടി മാത്രമായിരുന്നു. പിന്നീട് നാട്ടുകാരുടെ നിരന്തരമായ ആവശ്യ പ്രകാരം പന്ത്രണ്ട് അടിയായി പുനർ നിർമിച്ചിട്ടുള്ളതാണ്. വർഷങ്ങളായി
ഈ റോഡിനെ മാത്രം ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങൾക്ക് ഭീഷണിയായിരുക്കുകയാണ് പുതിയ നീക്കം. റോഡിന്റെ വീതി കുറച്ച് കെട്ടിടം പണിയുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധം ഉയർത്തുകയും മാസങ്ങൾക്ക് മുമ്പ് ഇതിനെ സംബന്ധിച്ച് പഞ്ചായത്തിൽ പരാതി നൽകുകയും ചെയ്തിരുന്നു. അതെ തുടർന്ന് നിർമ്മാണം നിർത്തിയിരുന്നു. എന്നാൽ കെട്ടിട നിർമാണം പുനരാരംഭിക്കാൻ തുടങ്ങിയപ്പോഴാണ് സ്ത്രീകൾളും കുട്ടികളും അടക്കമുള്ള നാട്ടുകാർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത്. നേരിൽ വന്നു സ്ഥലം കണ്ട് ഉടൻ നടപടി എടുക്കും എന്ന് സെക്രട്ടറി ഉറപ്പ് നൽകിയ ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്. ഉചിതമായ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടികളായീ മുന്നോട്ട് പോകും എന്ന് നാട്ടുകാർ അറിയിച്ചു.

Back to top button
error: Content is protected !!