ഈസ്റ്റ് വാഴപ്പിള്ളി സമൃദ്ധി സ്വയം സഹായ സംഘം നടീല്‍ ഉത്സവം.

 

മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പായിപ്ര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഈസ്റ്റ് വാഴപ്പിള്ളി സമൃദ്ധി സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ ആട്ടായത്ത് ആരംഭിക്കുന്ന നെല്‍ കൃഷിയുടെ നടീല്‍ ഉത്സവം എല്‍ദോ എബ്രാഹാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സ്വയം സഹായസഹകരണ സംഘം പ്രസിഡന്റ് എ.സി. മനോജ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എസ്. റഷീദ് മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് വി.എസ്. മുരളി, വാര്‍ഡ് മെമ്പര്‍ പി.എം. അബുബക്കര്‍ എന്നിവര്‍ മുന്‍കാല കര്‍ഷകരെ ആദരിച്ചു. സെക്രട്ടറി പി.എ. മൈതീന്‍, മാസ്റ്റര്‍ കര്‍ഷകന്‍ പി.പി. ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ആട്ടായത്ത് വര്‍ഷങ്ങളായി തരിശായി കിടന്ന ഒരേക്കറോളം വരുന്ന ആട്ടായം ചിറപ്പാടത്തിലും 1.12-ഏക്കറോളം വരുന്ന മുക്കാല്‍വെട്ടി പാടശേഖരത്തിലുമായി 4 മാസം കൊണ്ട് വിളവെടുക്കാവുന്ന ഐ.ആര്‍. 5 എന്ന വിത്താണ് കൃഷി ചെയ്യുന്നത്. നെല്ലുള്‍പ്പടെയുള്ള കാര്‍ഷിക വിളകളുടെ സ്വയം പര്യാപ്തത കൈവരിയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പായിപ്ര സര്‍വ്വീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ സ്വയം സഹായ സംഘങ്ങള്‍ രൂപീകരിച്ച് കൃഷി ആരംഭിച്ചിരിക്കുന്നത്. നെല്‍കൃഷിയ്ക്ക് പുറമെ പച്ചക്കറി, കപ്പ, വാഴ അടക്കമുള്ള കൃഷിയും ആരംഭിച്ചിട്ടുണ്ട്.

ചിത്രം- ഈസ്റ്റ് വാഴപ്പിള്ളി സമൃദ്ധി സ്വയം സഹായ സഹകരണ സംഘത്തിന്റെ നെല്‍കൃഷിയുടെ നടീല്‍ ഉത്സവം എല്‍ദോ എബ്രാഹാം എം.എല്‍.എ. ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. കെ.എസ്. റഷീദ് , വി.എസ്. മുരളി, അബുബക്കര്‍ എന്നിവര്‍ സമീപം

Back to top button
error: Content is protected !!