പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയല്‍ ലൈബ്രറി: സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

മൂവാറ്റുപുഴ:  പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയല്‍ ലൈബ്രറിയുടെആഭിമുഖ്യത്തില്‍ തൊടുപുഴ ഫാത്തിമ ഐ കെയര്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.കെ.ഉണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.ഘോഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എസ്. ശ്രീധരന്‍,ഡോ.റിഷിക, പി.ആര്‍.ഒ ആഷ മോഹന്‍, പായിപ്ര കൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫാത്തിമ ഐ കെയര്‍ ഹോസ്പിറ്റല്‍ ജീവനക്കാര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!