പൈങ്ങോട്ടൂർ പഞ്ചായത്തിൽ ‘വൺ’ ഇന്ത്യ വൺ പെൻഷൻ പ്രഥമ യോഗം ചേർന്നു.

മൂവാറ്റുപുഴ: പൈങ്ങോട്ടൂർ പഞ്ചായത്തിൽ ‘വൺ ഇന്ത്യ വൺ പെൻഷൻ’ (ഒ.ഐ.ഒ.പി.) പ്രഥമ യോഗം ചേർന്നു. റോയ് എ.ജെ ആടുകുഴിയിലിന്റെ അധ്യക്ഷതയിൽ പൈങ്ങോട്ടൂർ ആർ.പി.എസ്. ഹാളിൽ ആണ് യോഗം ചേർന്നത്. യോഗത്തിൽ പൈങ്ങോട്ടൂർ പഞ്ചായത്തിലെ പ്രവർത്തനങ്ങൾക്കായി add co- കമ്മറ്റി രൂപീകരിച്ചു. കമ്മറ്റിയുടെ പ്രസിഡന്റായി സദാനന്ദൻ വി.എം., സെക്രട്ടറി റോയി എ. ജെ., ജോയിന്റ് സെക്രട്ടറി ആയി അജയ് എന്നിവരെ തിരഞ്ഞെടുത്തു. മൂവാറ്റുപുഴ നിയോജകമണ്ഡലം കോഡിനേറ്റർ ആയി പൈങ്ങോട്ടൂർ പഞ്ചായത്തിൽ നിന്നും പി. ജെ. മണി പാറക്കാട്ട് തിരഞ്ഞെടുക്കപ്പെട്ടു. ഷിബു പാറക്കാട്ട്, സിബി ജോസഫ്, ലക്കി മലയിൽ, സാബു അബ്രാഹം, ജോബി ജെയിംസ്, സ്റ്റെല്ലാ ബൈജു, മേരി സേവ്യർ, ഷിന്റോ ജോണി, അനു വിനോയ്, എബി ചേനയപിള്ളിൽ, എന്നിവരെ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

Back to top button
error: Content is protected !!