പാടത്തിക്കര കൊലപാതകം: പ്രതിക്ക് ജീവപര്യന്തവും, ഒരു ലക്ഷം രൂപ പിഴയും

മൂവാറ്റുപുഴ: ഒപ്പം താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് ഒറോവോന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. മൂവാറ്റുപുഴ അഡി.ഡിസ്ട്രിക് ആന്റ് സെഷന്‍സ് കോടതി ജഡ്ജി ടോമി വര്‍ഗ്ഗീസാണ് ശിക്ഷ വിധിച്ചത്.പിഴ തുക അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കേണ്ടിവരും. കുന്നത്തുനാട് പാടത്തിക്കരയില്‍ ഒപ്പം താമസിച്ചിരുന്ന അജയ് ഒറോവോനെയാണ് പ്രതി കൊലപ്പെടുത്തിയത്. 2019 ഒക്ടോബര്‍ 21 രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. കുന്നത്തുനാട് പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന കെ.കെ.ഷെബാബ് പ്രതിക്കെതിരെ കുറ്റപത്രം ഹാജരാക്കി. പ്രോസിക്യൂഷനായി അഡി.പബ്ലിക് പ്രോസിക്യംട്ടര്‍ കെ.എസ്.ജ്യോതികുമാര്‍ ഹാജരായി.

 

Back to top button
error: Content is protected !!