പായിപ്ര സ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: പായിപ്ര ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ കുട്ടികളുടെ പഠനോത്സവം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ ഓരോ ക്ലാസുമുറികളിലും നടത്തിയ സര്‍ഗ്ഗാത്മകമായ പഠനപ്രവര്‍ത്തനങ്ങള്‍ രക്ഷിതാക്കളേയും പൊതുസമൂഹത്തേയും ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പഠനോത്സവം സംഘടിപ്പിച്ചത്. സ്‌കൂളിലെ മുഴുവന്‍ കുട്ടികളെയും രക്ഷിതാക്കളേയും പങ്കെടുപ്പിച്ച് സംഘടിപ്പിച്ച പഠനോത്സവം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷോബി അനില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ജയശ്രീ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പായിപ്ര ഗവ യു.പി സ്‌കൂളില്‍ ഈ അധ്യയന വര്‍ഷത്തെ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ലാസ് മുറിയില്‍ നിന്നും രൂപപ്പെട്ട ഉത്പനങ്ങളുടെ പ്രദര്‍ശനവും വിവിധങ്ങളായ പഠനപ്രവര്‍ത്തനങ്ങളുടെ അവതരണവും നടന്നു. പിടിഎ പ്രസിഡന്റ് നസീമ സുനില്‍ മുഖ്യപ്രഭാഷണം നടത്തി. ശാസ്‌ത്രോത്സവം, ഗണിതോത്സവം, ഭാഷോത്സവം, കുട്ടികളുടെ ബാങ്ക്, ഭാരവും ഉയരവുമറിയല്‍, പഴയ കാല ഉപകരണങ്ങള്‍, പരീക്ഷണ മേള, സോപ്പ് നിര്‍മ്മാണം, പഴങ്ങളുടെ പ്രദര്‍ശനം, കരകൗശല വസ്തുക്കള്‍, എന്നിവയുടെ പ്രദര്‍ശനം, ദൃക്ഷ്യാവിഷ്‌കാരങ്ങള്‍, നാടകം, എന്നിവയും സംഘടിപ്പിച്ചു. പിടിഎ വൈസ് പ്രസിഡന്റ് നൗഷാദ് പി.ഇ, പിടിഎ അംഗങ്ങളായ ഷാജഹാന്‍ പേണ്ടാണം, ഷാഹുല്‍ എം ജമാല്‍, പ്രധാന അധ്യാപിക റഹീമ ബീവി വി.എ, അധ്യാപകരായ കെ.എം നൗഫല്‍, അജിത രാജ്, സലീന എ, അനീസ കെ.എം, ജോസി ജോസ്, ഷബ്‌ന കെ.എം, ശുഭ കെ ശശി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക്നേതൃത്വംനല്‍കി.

Back to top button
error: Content is protected !!