പി.വി.ശ്രീനിജിന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി യൂത്ത് കോണ്‍ഗ്രസ്

 

കോലഞ്ചേരി: കൊച്ചി സ്റ്റേഡിയത്തിലെ ഗെയ്റ്റ് പൂട്ടിയ വിഷയത്തില്‍ കുന്നത്തുനാട് എം.എല്‍ എ പി.വി ശ്രീനിജിന്റെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രധിഷേധ മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അബിന്‍ വര്‍ക്കി കോടിയാട്ട് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് പി.എച്ച്. അനൂപ് അധ്യഷത വഹിച്ചു. ട്രയല്‍സിനെത്തിയ കുട്ടികളെ ബുദ്ധിമുട്ടിച്ച എം എല്‍.എ യുടെ നടപടിയില്‍ പ്രധിഷേധിച്ച് റോഡില്‍ ഫുട്‌ബോള്‍, ഷട്ടില്‍, ക്രിക്കറ്റ് തുടങ്ങി വിവിധ കളികള്‍ സംഘടിപ്പിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധിഷേധമറിയിച്ചത്. കേരളത്തിലെ കായിക താരങ്ങളോടുള്ള പ്രകടമായ അവഗണനയാണ് ഇത്തരം സമീപനത്തിലൂടെ ശ്രീനിജിന്‍ കാട്ടിയതെന്നും ഇതില്‍ ശക്തമായ പ്രധിഷേധം രേഖപ്പെടുത്തുന്നുവെന്നും യോഗം ചൂണ്ടികാട്ടി. യു.ഡി.എഫ് കുന്നത്തുനാട് നിയോജക മണ്ഡലം ചെയര്‍മാന്‍ സി.പി. ജോയി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.വി.എല്‍ദൊ, ഡി.സി.സി. സെക്രട്ടറിമാരായ എം.ടി. ജോയി, ടി.എച്ച് അബ്ദുള്‍ ജബ്ബാര്‍,യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ ലിജോ മാളിയേക്കല്‍, പി.എം. മിഥുന്‍ രാജ്, കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികളായ അനി ബെന്‍ കുന്നത്ത്, പി.ഡി. സന്തോഷ് കുമാര്‍ പോള്‍സണ്‍ പീറ്റര്‍,യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ജെയസല്‍ ജബ്ബാര്‍, സുജിത്ത് സുരേന്ദ്രന്‍, സി.ആര്‍.സജീഷ്, എസ്. ശ്രീനാഥ്, അജോ മണിച്ചേരില്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജെയ്ന്‍ മാത്യു, പീറ്റര്‍ കുപ്ലാശേരില്‍, ജോണ്‍ പി.തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!