സെമിനാറും ശില്‍പശാലയും സംഘടിപ്പിച്ചു

മൂവാറ്റുപുഴ: കോതമംഗലം മാര്‍ ബസേലിയോസ് നഴ്‌സിംഗ് കോളേജ്, പെരിങ്ങഴ സെന്റ് ജോസഫ് പള്ളിയിലെ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി, കെസിവൈഎം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സെമിനാറും ശില്‍പശാലയും സംഘടിപ്പിച്ചു. നഴ്‌സിംഗ് കോളേജ് അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും നേതൃത്വത്തില്‍ ‘ഹൃദയസ്തംഭനവും പ്രാഥമിക ശുശ്രൂഷയും’ എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. നഴ്‌സിംഗ് കോളേജ് അസിസ്റ്റന്റ് പ്രഫ. ദിവ്യ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. സെന്റ് ജോസഫ് പള്ളി വികാരി ഫാ. പോള്‍ കാരക്കൊമ്പില്‍, വിന്‍സന്റ് ഡി പോള്‍ യൂണിറ്റ് പ്രസിഡന്റ് ലിജു ജോസഫ് ചേറ്റൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!