വേൾഡ് സൈക്ലിംഗ് ഡേയോട് അനുബന്ധിച്ച ബോധവൽക്കരണ ക്ലാസും സൈക്കിൾ റാലിയും സംഘടിപ്പിച്ചു

ഊന്നുകൽ : ജൂൺ 3 വേൾഡ് സൈക്ലിംഗ്ഡേ ആയി ആചരിക്കുന്നതിനോട് അനുബന്ധിച്ച് ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ സൈക്കിൾ സവാരിയുടെ പ്രാധാന്യത്തെക്കുറിച്ച്ബോധവത്കരണ ക്ലാസും സൈക്കിൾ റാലിയും സംഘടിപ്പിച്ചു. നേര്യമംഗലം ഹെൽത്ത് സെന്റർ എംഎൽഎസ് പി ഷഹീറ എം.എ വിദ്യാർഥികൾക്കായി ബോധവൽക്കരണ ക്ലാസ് നയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ജയിംസ് കെ. ജെ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഷിജ മാത്യു,എംഎൽ എസ് പി മാരായ ലിൽബി വർഗീസ്, ജിഷ, ഡോണ സെബാസ്റ്റ്യൻ, എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!