നാളെമുതൽ ഹോട്ടലുകളിൽ പാർസൽ-ഹോം ഡെലിവറി മാത്രം….

 

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജകമണ്ഡലത്തിൽ കോവിഡ് 19 രോഗവ്യാപനം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഹോട്ടലുകളിലും മറ്റ് ഭക്ഷണ കേന്ദ്രങ്ങളിലും പാഴ്സൽ, ഹോം ഡെലിവറി മാത്രമായി പരിമിതപ്പെടുത്താൻ നിശ്ചയിച്ചു. മൂവാറ്റുപുഴ നഗരസഭ, പായിപ്ര, വാളകം, മാറാടി, ആവോലി, മഞ്ഞള്ളൂർ എന്നിവിടങ്ങളിലെ ഹോട്ടലുകളിലും മറ്റ് ഭക്ഷണ കേന്ദ്രങ്ങളിലുമായി
30.9.2020 മുതൽ തുടർന്നുവരുന്ന ഏഴു ദിവസത്തേക്കാണ് (6.10. 2020, 9 pm വരെ) നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ
(കെ.എച്ച്. ആർ. എം.) മൂവാറ്റുപുഴ യൂണിറ്റ് പൊതുയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത് എന്ന് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.

Back to top button
error: Content is protected !!