അപകടംമൂവാറ്റുപുഴ

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.

 

മൂവാറ്റുപുഴ:കൂട്ടുകാരോടൊപ്പം
കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.പുതുപ്പാടി മരിയൻ അക്കാദമിയിലെ ഒന്നാം വർഷ ബി.സി.എ. വിദ്യാർത്ഥിയായ തൃശൂർ സ്വദേശി കൃഷ്ണജിത്ത് (19) ആണ് മരിച്ചത്. കോതമംഗലം ആറിലെ പുതുപ്പാടി ചിറപ്പടി പാറക്കടവ് ഭാഗത്ത് ഞായറാഴ്ച വൈകിട്ട് 4 മണിയോടെ കൂട്ടുകാരോടൊപ്പം
കുളിക്കുന്നതിനിടെയായൊരുന്നു അപകടം. ഒപ്പമുണ്ടായിരുന്നവർ വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ഫയർ ഫോഴ്സും, നാട്ടുകാരും ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Back to top button
error: Content is protected !!
Close