ശ്രീ നാരായണ ഗുരു കോളേജിൽ ഏകദിന സ്റ്റേറ്റ് ലെവൽ കോൺഫറൻസ് സംഘടിപ്പിച്ചു.

പൈങ്ങോട്ടൂർ :- ലഹരി വിമുക്ത ക്യാമ്പയിനോട് അനുബന്ധിച്ചു ഒരു മാസം ആയി നടത്തിവരുന്ന “മുക്‌തി” പരിപാടിയുടെ ഭാഗമായി പൈങ്ങോട്ടൂർ ശ്രീ നാരായണ ഗുരു കോളേജിലെ സോഷ്യൽ വർക്ക്‌ വിഭാഗം ‘റീസൺ ആൻഡ് ഇമ്പാക്ട് ഓഫ്‌ ഡ്രഗ് അഡിക്ഷൻ’ എന്ന വിഷയത്തിന്മേൽ ഒരു ഏകദിന സ്റ്റേറ്റ് ലെവൽ കോൺഫറൻസ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. വിജി കെ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങ് പ്രശസ്ത സിനിമ താരം ഷിയോണ ജോർജ് ഉദ്ഘാടനം ചെയ്തു. സിനിമാ താരം മിയ ജോർജ്, ശ്രീനി എം എസ്, തസ്‌നീമ എം കബീർ, ബേസിൽ സി പോൾ, ഡോ. മാത്യു പ്രസാദ്, ലീഷ്മ സുകുമാരൻ, ഇഷിത ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു. വിവിധ കോളേജുകളിലെ അധ്യാപകരും വിദ്യാർത്ഥികളും കോൺഫെറൻസിൽ പ്രബന്ധം അവതരിപ്പിച്ചതിനെ തുടർന്ന് വിശദമായ ചർച്ചയും നടന്നു.

Back to top button
error: Content is protected !!