ആരക്കുഴ പഞ്ചായത്തിൽ ഓണാഘോഷം നടത്തി

ആരക്കുഴ: ആരക്കുഴ പഞ്ചായത്തിൽ ഓണാഘോഷം നടത്തി.പഞ്ചായത്ത് പ്രസിഡന്റ്  ജാൻസി മാത്യു ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സാബു പൊതൂർ,സെക്രട്ടറി നവാസ്, സ്ഥിരം സമിതിയധ്യക്ഷരായ ദീപ്തി സണ്ണി,ജിജു ഓണാട്ട്, സുനിത വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്തംഗങ്ങൾ, ജീവനക്കാർ, ഘടക സ്ഥാപന ജീവനക്കാർ, സിഡിഎസ് അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ  തുടങ്ങിയവരുടെ നേതൃത്വത്തിൽ ഓണപ്പൂക്കളം,ഓണസദ്യ, വിവിധ കലാപരിപാടികൾ എന്നിവയും നടത്തി.

Back to top button
error: Content is protected !!