ശബരി റെയില്‍വേ: തീരുമാനം വൈകുന്നതില്‍ പ്രതിഷേധം

മൂവാറ്റുപുഴ: അങ്കമാലി- ശബരി റെയില്‍വേ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ച് സര്‍ക്കാര്‍ മറുപടി റെയില്‍വേ ആക്ഷന്‍ കൗണ്‍സിലുകളുടെ സംസ്ഥാന ഫെഡറേഷന്‍ പ്രതിഷേധിച്ചു.എസ്റ്റിമേറ്റ് സമര്‍പ്പിച്ച് അഞ്ച് മാസം കഴിഞ്ഞിട്ടും മറുപടി നല്‍കാത്തതിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. പുതുക്കിയ എസ്റ്റിമേറ്റ് തുകയായ 3801 രൂപയുടെ പകുതി ചിലവ് എടുക്കാമെന്ന് റീ അഷുറന്‍സ് നല്‍കണമെന്നുമുള്ള കത്തിനാ ണ് അഞ്ചു മാസം കഴിഞ്ഞിട്ടും മറുപടി നല്‍കാതിരിക്കുന്നത്. 400 കോടി രൂപ വീതം 5 വര്‍ഷം കൊണ്ട് സംസ്ഥാന വിഹിതമായി നല്‍കാന്‍ തയ്യാറായിട്ടും പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കുന്നതിനും പകുതി ചിലവ് എടുക്കാമെന്ന് റീ അഷുറന്‍സ് നല്‍കിക്കൊണ്ട് റെയില്‍വേ നിര്‍മ്മാണ വിഭാഗം ചീഫ് എന്‍ജിനീയറുടെ കത്തിന് മറുപടി നല്‍കാതെ ഉദ്യോഗസ്ഥര്‍ ഫയല്‍ തട്ടികളിക്കുകയാണന്നും ഫെഡറേഷന്‍ ആരോപിച്ചു. ഡിജോ കാപ്പന്‍, മുന്‍ എംഎല്‍എ ബാബു പോള്‍, ജിജോ പനച്ചിനാനി, ആര്‍. മനോജ് പാലാ, അനിയന്‍ എരുമേലി, ജെയ്‌സണ്‍ മാന്തോട്ടം, അജി ബി. റാന്നി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!